തീയ്യതി നിശ്ചയിക്കൽ
നിശ്ചിത തീയ്യതിയില്ല; തുലാം 21-ന് ശേഷം വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് കളിയാട്ടം.
മീനക്കൊട്ടിലിൽ തെയ്യം നടത്തുന്നതിനായി പ്രത്യേകമായ തീയ്യതി നിശ്ചയിച്ചിട്ടില്ല. ശ്രീ മടയിൽ ചാമുണ്ഡി, വണ്ണാടിൽ പൊതുവാൾക്ക് ആദ്യമായി ദർശനം നൽകിയ ആലന്തട്ട മടവാതുക്കലിൽ കളിയാട്ടം നടത്തുന്ന തുലാമാസം 21 കഴിഞ്ഞാൽ മീനക്കൊട്ടിലിൽ കളിയാട്ടം നടത്താമെന്നാണ് ആചാരം.
തറവാട്ടിലെ അംഗങ്ങൾക്ക് കളിയാട്ടത്തിൽ സജീവമായി പങ്കെടുക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ തുലാം 21ന് ശേഷം വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് വർഷങ്ങളായി കളിയാട്ടം നടത്തിവരുന്നത്. മുൻകാലങ്ങളിൽ വൃശ്ചിക സംക്രമ ദിവസങ്ങളിൽ പോലും കളിയാട്ടം നടത്തിയതായി രേഖകൾ തെളിയിക്കുന്നുണ്ട്.
എന്നാൽ പയ്യന്നൂർ പെരുമാളുടെ ആരാധന ഉത്സവത്തിനായി ശുദ്ധിക്രിയകൾ തുടങ്ങിയാൽ ഊർബലിക്കകത്ത് കോഴിയറവ് നടത്തുന്നത് ഉചിതമല്ലെന്നതിനാൽ പുനഃപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ശുദ്ധി തുടങ്ങിയതിനു ശേഷം കളിയാട്ടം നടത്താറില്ല.